മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്ററില്‍ നിന്ന്‌ 
Kerala

രാജ്യത്ത് ആദ്യം; എവിടെനിന്നും ഇനി സര്‍വകലാശാല ലൈബ്രറികള്‍ ഉപയോഗിക്കാം; കാള്‍നെറ്റ് സജ്ജം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റുവര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന കാള്‍ നെറ്റ് പദ്ധതി പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റുവര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന കാള്‍ നെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റുവര്‍ക്ക്) പദ്ധതി പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യ പദ്ധതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 

ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി ഗവേഷകര്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേര്‍ണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയില്‍ വഴി സമ്പാദിക്കാനും ഇതു സഹായിക്കുന്നു. ഉള്ളടക്കം വെബ്‌സൈറ്റില്‍ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കുന്നതായിരിക്കും. താമസിയാതെ എല്ലാ കോളേജ് ലൈബ്രറികളും കാള്‍നെറ്റിന്റെ ഭാഗമാകും-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. വിദ്യാര്‍ഥികളേയും അധ്യാപകരേയും സംബന്ധിച്ചിടത്തോളം വിജ്ഞാന സമ്പാദനത്തില്‍ വളരെയധികം സഹായകമായ ഒരു പദ്ധതിയായിരിക്കും കാള്‍നെറ്റ്. ഈ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.-അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി