കെ മുരളീധരന്‍   ഫയൽ
Kerala

ദേവസ്വം മന്ത്രിയായ ശേഷം ആദ്യസന്ദര്‍ശനം; കെ മുരളീധരന്‍ തിങ്കളാഴ്ച ഗുരുവായൂരില്‍

കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിന്റെ സമര്‍പ്പണം മന്ത്രി നിര്‍വ്വഹിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ഗുരുവായൂര്‍: ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും. ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന ദേവസ്വം മന്ത്രിയെ ദേവസ്വം ചെയര്‍മാന്‍ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഭക്തര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ക്ഷേത്ര ദര്‍ശന ശേഷം രാവിലെ പത്തരയോടെ ദേവസ്വം കാര്യാലയത്തില്‍ എത്തിച്ചേരുന്ന മന്ത്രി ദേവസ്വം ചെയര്‍മാന്‍, ഭരണ സമിതി അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരുടെ യോഗത്തില്‍ പങ്കെടുക്കും .ക്ഷേത്ര ത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും ഭക്തജനങ്ങളുടെ ക്ഷേമത്തിനും നടപ്പാക്കേണ്ടുന്ന പദ്ധതികളെക്കുറിച്ച് യോഗം അവലോകനം ചെയ്യും. യോഗത്തിനു ശേഷം ദേവസ്വം മന്ത്രി മാധ്യമങ്ങളെ കാണും.

കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിന്റെ സമര്‍പ്പണം മന്ത്രി നിര്‍വ്വഹിക്കും. ചെന്നൈയില്‍ വ്യവസായം നടത്തുന്ന സനില്‍കുമാര്‍ ആണ് നവീകരണ പ്രവൃത്തി വഴിപാടായി സമര്‍പ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടവും കോടികളുടെ പിഴയും; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്‌സഭ പാസാക്കി: പ്രധാന മാറ്റങ്ങൾ അറിയാം

വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; 'സ്‌നേഹാലയം' എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്

റസ്റ്റോറന്റിനെതിരെ വ്യാജ പ്രചാരണം നടത്തി വിഡിയോ പങ്കുവെച്ചു; ഇൻഫ്ലുവൻസറിന് 21 ലക്ഷം രൂപ പിഴ

വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'ഫുൾ ലോഡാ'! എൽജെപി- ഇന്ദ്രജിത്ത് ചിത്രം 'നായകൻ' റീ റിലീസ് തീയതി പുറത്ത്