പ്രതീകാത്മക ചിത്രം  
Kerala

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 'സെന്റ് ജോസഫ്' എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയില്‍ മത്സ്യബന്ധന ബോട്ട് പൂര്‍ണമായും മുങ്ങി.ബോട്ടില്‍ 11 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഒന്‍പത് പേരെ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്കാണ് ബോട്ട് ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്.

Fishing boat collides with ship in Kollam; two missing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും