fishing boat പ്രതീകാത്മകചിത്രം  
Kerala

കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ച് അപകടം; പരാതി നല്‍കുമെന്ന് മത്സ്യത്തൊഴിലാളികള്‍

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്സി കമ്പനിയുടെ കപ്പലാണ് കണ്ണമാലിക്ക് സമീപം പുറം കടലില്‍ വള്ളത്തില്‍ ഇടിച്ചത് എന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന വിവരം. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

പള്ളിത്തൊഴു സ്വദേശി സ്റ്റാലിന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'പ്രത്യാശ' എന്ന വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ വള്ളത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

Fishing boat collides with ship off Kochi coast. MSC company ship collides with boat in open sea near Kannamaali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT