എ വിജയരാഘവനെതിരെ തിരൂരില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ്  
Kerala

'പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?'; തിരൂരില്‍ എ വിജയരാഘവനെതിരെ ഫ്‌ലെക്‌സ് ബോര്‍ഡ്

ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സേവ് സിപിഎം എന്ന പേരില്‍ തിരൂര്‍ സിറ്റി ജങ്ഷനില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരില്‍ സിപിഎം മുതിര്‍ന്ന നേതാവ് എ വിജയരാഘവനെതിരെ തിരൂരില്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സേവ് സിപിഎം എന്ന പേരില്‍ തിരൂര്‍ സിറ്റി ജങ്ഷനില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'സഖാക്കളെ, വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി? ഇവനോടല്ലേ നമ്മള്‍ കടക്ക് പുറത്ത് എന്ന് പറയേണ്ടത്' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

എസ്ഡിപിഐ നേതാവിനൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ആഘോഷപരിപാടിക്കിടെ വിജയരാഘവന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എസ്ഡിപിഐ തിരൂര്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫി സമീപത്തുനിന്ന് മൈക്ക് പിടിച്ച് പാടുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇടതുപക്ഷ സഹയാത്രികരായ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ വിജയരാഘവനെതിരേ നിശിതവിമര്‍ശനങ്ങള്‍ ഉയര്‍ത്തി.

പിന്നാലെ, സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂര്‍ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവന്‍ പങ്കെടുത്തതെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത് പാട്ടുപാടുന്നയാള്‍ എസ്ഡിപിഐ പ്രാദേശിക നേതാവാണ് എന്നതിന്റെ പേരില്‍ വിജയരാഘവനെതിരേ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും പാര്‍ട്ടി പറഞ്ഞു. എ വിജയരാഘവന്‍ എസ്ഡിപിഐ നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന പേരില്‍ നടക്കുന്ന പ്രചാരണം അപലപനീയമാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Flex Board Against A Vijayaraghavan in Tirur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും