വി ഡി സതീശന്‍ 
Kerala

'നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം'; വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്‌ലക്‌സ്

Author : Amal Joy

കണ്ണൂര്‍:കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്ലക്സ്. ജില്ലയില്‍ രണ്ടിടങ്ങളിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രതിക്ഷപ്പെട്ടത്.'നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം' എന്ന വാചകത്തോടെയാണ് ഫ്ലക്സ് ബോര്‍ഡ്. കാടാച്ചിറയിലെ യൂത്തന്മാര്‍ എന്ന പേരിലാണ് കാടാച്ചിറയില്‍ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ആയിരം തെരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയ വാദിയുടെ വോട്ടുപോലും ഞങ്ങള്‍ക്ക് വേണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രി മട്ടന്നൂര്‍ നഗരത്തിലും ഫ്ലക്സ് ബോര്‍ഡുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നേരത്തെയും വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഫ്ലക്സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂര്‍വയല്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലക്സ് ബോര്‍ഡ് വെച്ചത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.

സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ വി ഡി സതീശനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ തട്ടകമാണ് കണ്ണൂര്‍. അവിടെയാണ് വി ഡി സതീശനെ അനുകൂലിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Flux again supports VD Satheesan in kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചാരവിവാദത്തിന് പിന്നാലെ പടിയിറക്കം; ജെന്‍സന്‍ ഹുവാങ് രാജിവെച്ചു; കോലെറ്റ് ക്രെസ് ഇടക്കാല സിഇഒ

740 പേജുകൾ; കരുവാറ്റ കൊലപാതകത്തിൽ കൗമാരക്കാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍; 31ാം വയസില്‍ 'റെക്കോർഡ് ബുക്കിൽ' പാക് പേസര്‍!

ജെന്‍സന്‍ ഹുവാങ് രാജിവച്ചു; തച്ചങ്കരിയുടെ രോഗമെന്ത്?; ബച്ചനും മുംബൈ വിമാനത്താവളത്തിനും ബോംബ് ഭീഷണി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആന്റണി വണ്ടി എങ്ങനെയുണ്ട് ?', 'ഒന്ന് ഓടിച്ചു നോക്കുന്നോ'; പുത്തൻ ലെക്സസിൽ ചുറ്റിക്കറങ്ങി മോഹൻലാൽ, വൈറലായി വിഡിയോ