Kerala

Garudan Parava: ഹനുമാൻ കൈൻഡ് ഹിറ്റ് ആക്കി മാറ്റിയ ഗരുഡൻ പറവ, അറിയാം തെക്കൻ കേരളത്തിൻ്റെ ക്ഷേത്ര കലാരൂപം

ഏതാനും സിനിമകളിലും ഹനുമാന്‍കൈന്‍ഡിന്റെ 'റണ്‍ ഇറ്റ് അപ്പ്' എന്ന റാപ്പര്‍ ഗാനത്തിലും പ്രത്യക്ഷപ്പെട്ടതോടെ ഗരുഡന്‍ പറവ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി

ഗോപിക വാര്യര്‍

തൃശൂര്‍: ഗരുഡന്‍ പറവയുടെ വേഷം ധരിച്ച്, നീണ്ട കൊക്കും കിരീടവും അണിഞ്ഞ്, ചെണ്ടയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന കലാകാരന്മാര്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍, ദേവി തന്നെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതു പോലുള്ള അനുഭൂതിയിലാണ് വിശ്വാസികള്‍. കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ ഒരു ക്ഷേത്ര കലാരൂപമായി കണക്കാക്കപ്പെടുന്ന ഗരുഡന്‍ പറവ അടുത്തിടെയാണ് ഏറെ പ്രശസ്തിയിലേക്കുയര്‍ന്നത്.

ഏതാനും സിനിമകളിലും ഹനുമാന്‍കൈന്‍ഡിന്റെ 'റണ്‍ ഇറ്റ് അപ്പ്' എന്ന റാപ്പര്‍ ഗാനത്തിലും പ്രത്യക്ഷപ്പെട്ടതോടെ ഗരുഡന്‍ പറവ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി. കാളി ദേവിയുടെ ഭക്തര്‍ ജീവിതത്തില്‍ അഭിവൃദ്ധിയും സമാധാനവും കൈവരിക്കുന്നതിനായി സമര്‍പ്പിക്കുന്ന ഒരു വഴിപാടായിട്ടാണ് ഗരുഡന്‍ പറവ കലാരുപം അനുഷ്ഠിക്കുന്നത്. 'ഗരുഡന്‍ പറവ' സമര്‍പ്പണത്തിലൂടെ കുടുംബത്തിന് അഭിവൃദ്ധി ലഭിക്കുമെന്നും എല്ലാ തിന്മകളെയും അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.

കാളി ദേവി കോപിക്കുമ്പോള്‍, ശാന്തനാക്കാന്‍ ഗരുഡന്‍ പറവ അവസാനം മൂന്ന് തുള്ളി രക്തം ചൊരിയുന്നു. ആകര്‍ശകമായ വസ്ത്രങ്ങള്‍, പ്രകൃതിദത്ത നിറങ്ങള്‍ കൊണ്ടുള്ള മേക്കപ്പ്, കിരീടം എന്നിവയെല്ലാം 'ഗരുഡന്‍ പറവ'യുടെ പ്രകടനത്തിന് അപൂര്‍വ ചാരുതയേകുന്നു. ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയുടെ താളത്തിനൊത്താണ് ഗരുഡന്‍ നൃത്തം ചെയ്യുന്നത്.

സൂര്യാസ്തമയത്തിനുശേഷം ഭക്തന്റെ വീട്ടില്‍ വിളക്കത്ത് പറവയോടെയാണ് പ്രകടനം ആരംഭിക്കുന്നത്. മുറ്റത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രകടനത്തിന് ശേഷം, ഭക്തരുടെയും താളവാദ്യ സംഘത്തിന്റെയും അകമ്പടിയോടെ ഗരുഡന്‍ പറവ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. ക്ഷേത്രത്തിലെത്തിയ ശേഷം, ഏറ്റവും പ്രചാരമുള്ള ആചാരമായ 'മാല 'കൊത്തു' നടത്തുന്നു. പുരാണത്തിലെ 'കാളിയന്‍' എന്ന പാമ്പിനെ കൊല്ലാനുള്ള ഗരുഡന്റെ ശ്രമത്തിന്റെ പ്രതീകാത്മക പ്രകടനമാണ്. ഗരുഡന്‍ പാമ്പിനെ അതിന്റെ കൊക്ക് കൊണ്ട് കൊത്തി കൊല്ലാന്‍ ശ്രമിക്കുന്നു.

'ഗരുഡന്‍ പറവ പ്രകടനത്തിലെ ഏറ്റവും മനോഹരമായ ഭാഗമാണ് മാല കൊത്ത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ചില സിനിമാ ഗാനങ്ങളിലും റാപ്പ് ഗാനത്തിലും അവതരിപ്പിച്ചതോടെ, മധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ഷണം വര്‍ധിച്ചതായി കോട്ടയത്തെ ഗരുഡന്‍ പറവ കലാസമിതി സംഘാംഗമായ വിഷ്ണു പറയുന്നു. പരമ്പരാഗത ആചാരങ്ങളുെട ഭാഗമല്ലെങ്കിലും ക്ഷേത്രങ്ങളില്‍ തങ്ങളുടെ കലാകാരന്മാര്‍ ഗരുഡന്‍ പറവ അവതരിപ്പിച്ചു വരുന്നു.

പ്രദേശത്തെ ഒരു ക്ഷേത്രോത്സവത്തില്‍ കണ്ടതിനു ശേഷമാണ് ഗരുഡന്‍ പറവ കലാരൂപത്തിലേക്ക് ആകൃഷ്ടനായത്. ഗരുഡന്‍ പറവ അവതരിപ്പിക്കുന്നത് ശാരീരികമായി വെല്ലുവിളി നിറഞ്ഞ ഒന്നാണ്. ഗരുഡന്‍ പറവ പ്രകടനത്തില്‍ വൈദഗ്ദ്ധ്യം നേടുന്നതിനായി ഒരു വര്‍ഷത്തിലേറെ പരിശീലനം നേടി. കളരിപ്പയറ്റിലും പരിശീലനം നേടിയെന്നും വിഷ്ണു പറയുന്നു. ജനശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും ഈ കലാരൂപം കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ല. തെയ്യം പോലുള്ള മറ്റ് കലാരൂപങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, ഗരുഡന്‍ പറവയ്ക്ക് ഇതുവരെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT