Food poison during school excursion in Wayanad ഫയൽ
Kerala

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിനോദയാത്രയ്ക്ക് കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ക്ക് കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Food poison during school excursion in Wayanad; 24 students hospitalized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്, ഇറാന്‍ കടുപ്പിക്കുന്നു

തൊടുപുഴയില്‍ വന്‍ ആയുധശേഖരവും കോടയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍- വിഡിയോ

ബാങ്കിൽ നിന്നും വിരമിച്ചവർക്ക് ജോലി, എസ്ബിഐയിൽ 105 ഒഴിവുകൾ,50,000 രൂപവരെ ശമ്പളം; 63 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

അര്‍ധ സെഞ്ച്വറിയുമായി സോള്‍ട്ട്; 200 കടക്കാതെ ആര്‍സിബി

3,083, 5,550, 9,250...; മൂന്ന് തരം ഉറപ്പായ പെന്‍ഷന്‍, അറിയാം ഓരോന്നിനും നിക്ഷേപിക്കേണ്ട തുക

SCROLL FOR NEXT