ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടന്ന ആക്രമണ ദൃശ്യങ്ങള്‍  
Kerala

ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാവിന് വെട്ടേറ്റു; രണ്ട് പേര്‍ കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാക്കളുടെ കത്തിക്കുത്ത്. സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി റിയാസിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രതികളുടെ സഹോദരിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് വിവരം.

താക്കീത് നല്‍കിയിട്ടും പിന്‍മാറാത്തതാണ് കത്തിക്കുത്തില്‍ അവസാനിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. റിയാസിനെ അന്വേഷിച്ച് സിബിയും വിഷ്ണുലാലും ആലപ്പുഴയില്‍ എത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT