റഫീഖ് ടി വി ദൃശ്യം
Kerala

'മൂവര്‍ സംഘം ബലമായി കാറില്‍ കയറ്റി, ഭീഷണിപ്പെടുത്തി'; ബേക്കറി ഉടമയില്‍നിന്ന് ഒമ്പതുലക്ഷം രൂപ തട്ടി

പുലര്‍ച്ചെ ബെംഗളൂരുവില്‍ നിന്നും ബസ് ഇറങ്ങിയ സമയത്തായിരുന്നു അതിക്രമം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതുലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിലെത്തിയ സംഘം ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മര്‍ദിച്ചു അവശനാക്കി പണം കവര്‍ന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി.

അവശനിലയില്‍ കിടന്ന റഫീഖിനെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. മുഖംമൂടി ധരിച്ചാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. അതിനാല്‍ മുഖം കാണാന്‍ സാധിച്ചില്ലെന്നും റഫീഖ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാര്‍ വന്നു നിര്‍ത്തി. മൂന്നാലു പേര്‍ വലിച്ച് കാറിലേക്ക് കയറ്റുകയും ചെയ്തു. വായ പൊത്തിപ്പിടിച്ചതോടെ ബഹളം വെക്കാന്‍ കഴിഞ്ഞില്ല. തോളിലിട്ട ബാഗ് എടുക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുനല്‍കാത്തതിനാല്‍ നാലംഗസംഘം വാളെടുക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് പേടിച്ചുകൊണ്ട് ബാഗ് നല്‍കി. ജീവന്‍ എടുക്കുമോ എന്ന ഭയത്താലാണ് ബാഗ് നല്‍കിയത്. അതില്‍ 9 ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവനായും അവര്‍ തട്ടിയെടുത്തു. മൂക്കിനും അരക്കെട്ടിനും ഉള്‍പ്പെടെ ശരീരത്താകെ പരിക്കുണ്ടെന്നും' റഫീഖ് പറയുന്നു.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT