പ്രതി ഇ എം മോവിന്‍ വീഡിയോ സ്ക്രീന്‍ഷോട്ട്
Kerala

വയനാട്ടില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയെ പീഡിപ്പിച്ചു, ഒളിവിലായിരുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ പിടിയില്‍

തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിനാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്: തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിനെയാണ് (29) തിരുനെല്ലി ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലിയിലെ റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുമ്പോള്‍ ലൈംഗികാതിക്രമം നടത്തിയത്. വിദേശ വനിതയ്ക്ക് ഇയാളുടെ ഫോട്ടോ അയച്ചുകൊടുക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി തിരുനെല്ലിയിലെ റിസോര്‍ട്ടില്‍ എത്തിയത്. നെതര്‍ലന്‍ഡ്‌സില്‍ തിരിച്ചെത്തിയ ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം പതിനാലിനാണു പരാതി നല്‍കിയത്. ഇന്ത്യയില്‍ പരാതി നല്‍കേണ്ട നടപടിക്രമങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി