ഡെങ്കിപ്പനി  പ്രതീകാത്മക ചിത്രം
Kerala

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിഞ്ഞിരുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.

ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഹോളവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!