പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

ഇടനിലക്കാരിയില്‍ നിന്ന് ലഭിച്ചത് നിര്‍ണായക തുമ്പ്; മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയായ വിദേശി പിടിയില്‍ 

വന്‍ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബംഗ്ലൂരില്‍ നിന്ന് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വന്‍ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബംഗ്ലൂരില്‍ നിന്ന് പിടികൂടി. 75 ഗ്രാമം എംഡിഎംഎയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പൊലീസ് സാഹസികമായി പിടികൂടിയത്.  റാമി ഇസുല്‍ ദിന്‍ ആദം അബ്ദുല്ല എന്ന സുഡാന്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. 
 
ഈ മാസം എട്ടിന് ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇരവിപുരം പട്ടാണി തങ്ങള്‍ നഗര്‍ നിവാസിയായ ബാദുഷയെ കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപത്തു നിന്ന് 75 ഗ്രം  എംഡിഎംഎയുമായി പിടികൂടിയിരുന്നു.  ഇതിനെത്തുടര്‍ന്ന് കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം കൊല്ലം എസിപി പ്രദീപിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഘത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് ഉറവിടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്.  

മയക്കുമരുന്ന് വ്യാപാരത്തിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച ആഗ്‌നസ് എന്ന യുവതിയെ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിനാലാണ് റാമിയെ ബംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.   
ബംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയാണ് റാമി. വ്യാവസായിക അടിസ്ഥാനത്തില്‍ മയക്കുമരുന്ന് ശേഖരിച്ച് ഇടനിലക്കാര്‍ വഴി മറ്റു സംസ്ഥാനങ്ങളില്‍ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.  

കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ഡിബിന്‍, അശോക് കുമാര്‍, SCPO സുമേഷ്, സിപിഒ മാരായ അനു, ബുഷ്റ മോള്‍ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT