ജനീഷ് കുമാര്‍ എംഎല്‍എ ഫോറസ്റ്റ് ഓഫീസില്‍ എത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു  സ്‌ക്രീന്‍ഷോട്ട്
Kerala

'ജോലി തടസ്സപ്പെടുത്തി'; ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ

പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാര്‍ വനംവകുപ്പ് ഓഫീസില്‍ എത്തി മോചിപ്പിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെതിരെ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വനംവകുപ്പ് ഓഫീസില്‍ എത്തി ജോലി തടസ്സപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പത്തനംതിട്ട കോന്നി കുളത്തു മണ്ണില്‍ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ആളെ കെയു ജനീഷ് കുമാര്‍ വനംവകുപ്പ് ഓഫീസില്‍ എത്തി മോചിപ്പിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ എംഎല്‍എ എത്തി ബലമായി ഇറക്കി കൊണ്ടു പോകുകയായിരന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ട ജനീഷ് കുമാര്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചു എന്നുമായിരുന്നു ആക്ഷേപം. സംഭവത്തില്‍ മൂന്ന് പരാതികളാണ് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ വനം വകുപ്പ് നല്‍കിയത്. അതേസമയം പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

അതേസമയം ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഗുണ്ടാ രീതിയിലുള്ള അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താന്‍ ഈ കേസില്‍ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എയുടെ വാദം. സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമുള്ള അന്വേഷണം ഇന്ന് ആരംഭിക്കും. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സവേറ്റര്‍ക്കാണ് അന്വേഷണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഇന്ന് മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ സിപിഎം എല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ ഇതാദ്യമായി വനിതകളും; ജയന്തി രാജനും ഫാത്തിമ മുസഫറും അസിസ്റ്റന്റ് സെക്രട്ടറിമാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT