Forest Department പ്രതീകാത്മക ചിത്രം
Kerala

പുലർച്ചെ 2 കാറുകളിലായി കടത്താൻ ശ്രമം; കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

സംശയം തോന്നി വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടിച്ചെടുത്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ല കേന്ദ്രീകരിച്ച് നൂറ് കിലോ ചന്ദനത്തടി കടത്താനുള്ള ശ്രമം പിടികൂടി വനം വകുപ്പ്. ഇടുക്കി ഇരട്ടയാർ സ്വദേശികളിൽ നിന്നു മേയ്ക്കപ്പാല ഫോറസ്റ്റ് റെയ്ഞ്ചിലെ ഉദ്യോ​ഗസ്ഥ സംഘമാണ് ചന്ദനം പിടിച്ചെടുത്തത്.

ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് രണ്ട് കാറുകളിലായി കടത്താൻ ശ്രമിച്ച ചന്ദനത്തടികൾ പരിശോധനയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശികളായ ശരൺ ശശി, നിഖിൽ സുരേഷ്, ഷാജി വിഎസ്, അനീഷ് മാത്യു, ചാർളി ജോസഫ് എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.

പൂപ്പാറ, രാജാക്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സംഘവം പ്രവർത്തിക്കുന്നത് എന്നാണ് വിവരം. ചന്ദനത്തടി കൊണ്ടു ശില്പങ്ങൾ നിർമിക്കുന്ന സംഘങ്ങളുമായി ചേർന്നാണ് ഇവർ ചന്ദക്കൊള്ള നടത്തുന്നതെന്നും വിവരമുണ്ട്.

പിടിയിലായവരിൽ ഷാജി, അനീഷ് എന്നിവർ വിസ തട്ടിപ്പ്, ലഹരി കേസുകളിൽ നേരത്തെ പ്രതികളാണ്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി.

The Forest Department has arrested an attempt to smuggle 100 kg of sandalwood in Ernakulam district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാര്‍ 14 ദിവസം റിമാന്‍ഡില്‍; ജയിലിലേക്ക്

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

അലന്‍ വധക്കേസ്; പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്ക്കെതിരെ പുതിയ കുറ്റപത്രം

SCROLL FOR NEXT