ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ് ശ്രീകുമാറിന് ജാമ്യം 
Kerala

പോറ്റിയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ് ശ്രീകുമാറിന് ജാമ്യം

അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കെ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം തള്ളികൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയായിരുന്നു ശ്രീകുമാറിന് ജാമ്യം അനുവദിച്ചത്. എസ്‌ഐടിക്ക് ശ്രീകുമാറിനെതിരെ പ്രഥമദൃഷ്ട്യാ ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ലെന്നാണ് ജാമ്യ ഉത്തരവില്‍ പറയുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കെ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം തള്ളികൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും കുറ്റകൃത്യത്തിനോ ഗൂഢാലോചനയ്‌ക്കോ ശ്രീകുമാറിനെതിരെ തെളിവില്ലെന്നും കോടതി പറഞ്ഞു. മഹസര്‍ തയ്യാറാക്കിയതില്‍ ശ്രീകുമാറിന് പങ്കുണ്ടെന്നും എസ്‌ഐടിക്ക് തെളിയിക്കാനായില്ല. ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ല എന്നും കോടതി ഉത്തരവില്‍ പറയുന്നു.

ദ്വാരപാലക ശില്പങ്ങള്‍ കൊണ്ട് പോകാന്‍ എല്ലാം തയ്യാറായതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ശ്രീകുമാര്‍ മഹസറില്‍ ഒപ്പ് വെക്കുകമാത്രമാണ് ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. മഹസറില്‍ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് ശ്രീകുമാറിന് ജാമ്യം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിലായി 43-ാം ദിവസമാണ് ശ്രീകുമാറിന് ജാമ്യം ലഭിച്ചത്.

Former Administrative Officer S Sreekumar granted bail in the Sabarimala gold theft case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT