Former chief secretary K Jayakumar 
Kerala

'വലിയ ഗൂഢാലോചന, ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ എന്തിന് പുറത്തേക്ക് കൊണ്ടുപോയി'; കെ ജയകുമാര്‍

ശബരിമലയിലെ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടെ വലിയ പാളിച്ചകളുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. ശബരിമലയില്‍ സംഭവിച്ചത് കൃത്യമായ ഭരണ പരാജയമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വര്‍ണ ഉരുപ്പടികള്‍ ഉള്‍പ്പെടെ സുപ്രധാന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി എന്തിന് ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയി എന്ന ചോദ്യം പ്രസക്തമാണെന്നും ജെ ജയകുമാര്‍ വ്യക്തമാക്കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ ആണ് ശബരിമല മുന്‍ സ്‌പെഷ്യല്‍ കമ്മീഷന്‍, ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കെ ജയകുമാറിന്റെ പ്രതികരണം.

ശബരിമലയിലെ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടെ വലിയ പാളിച്ചകളുണ്ട്. ഇക്കാര്യം തന്റെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം കൊണ്ട് തിരിച്ചറിഞ്ഞതാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ അത്ഭുതപ്പെടുത്തുന്നില്ല, കാരണം തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡില്‍ നിരവധി ഭരണപരമായ പ്രശ്‌നങ്ങളുണ്ട്. സാങ്കേതിക വല്‍ക്കരണത്തിന്റെ അഭാവം മുതല്‍ ജീവനക്കാരുടെ പരിശീലനം വരെ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആരാണ് ഉത്തരവാദി എന്ന ചോദ്യത്തിന്, സ്വര്‍ണപ്പാളികള്‍ നീക്കാന്‍ ആര് നിര്‍ദേശം നല്‍കിയ എന്ന മറുചോദ്യമാണ് കെ ജയകുമാര്‍ ഉന്നയിക്കുന്നത്. ഒരു വ്യക്തിക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കില്ല. പെട്ടെന്നൊരു തീരുമാനത്തിന്റെ പുറത്തും ഇത് സാധ്യമല്ല. അതിനാല്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് വേണം കരുതാന്‍ എന്നും കെ ജയകുമാര്‍ പറയുന്നു.

former chief secretary K Jayakumar, who served in various capacities with the board and Sabarimala talk about the latest controversy related sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT