K C Rajagopal 
Kerala

സിപിഎം മുൻ എംഎൽഎ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരരം​ഗത്ത്

മെഴുവേലി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് രാജ​ഗോപാൽ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ സി രാജഗോപാൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. മെഴുവേലി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് രാജ​ഗോപാൽ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്.

1979-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് രാജഗോപാൽ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്ന് വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 1988-ല്‍ പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2006-ലാണ് ആറന്മുള മണ്ഡലത്തിൽ നിന്നും വിജയിച്ച് രാജ​ഗോപാൽ നിയമസഭയിലെത്തുന്നത്.

2011-ലെ തെരഞ്ഞെടുപ്പില്‍ കെ ശിവദാസന്‍ നായരോട് പരാജയപ്പെട്ടു. സിപിഎമ്മില്‍ വി എസ് പക്ഷമായിരുന്നു. മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാല്‍ അവിവാഹിതനാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

CPM leader and former MLA KC Rajagopal is contesting the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൈ' ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

Bihar Election Results 2025: 200ലേക്ക് അടുത്ത് എന്‍ഡിഎയുടെ ലീഡ് നില

വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍, 'സെര്‍വര്‍ വാനുകള്‍' ചുറ്റിത്തിരിയുന്നു; ആരോപണവുമായി കോണ്‍ഗ്രസ്

ബിഹാറിനെ നയിച്ചുകൊണ്ടുപോവുന്ന 'പൈഡ് പൈപ്പര്‍', നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം

'ഡാഡി പോയിട്ട് നാല് വര്‍ഷം, ശൂന്യതയില്‍ തളച്ചിട്ടത് പോലെ ജീവിതം'; വിങ്ങലോടെ സുപ്രിയ

SCROLL FOR NEXT