രാഹുല്‍ മാങ്കൂട്ടത്തില്‍- ശ്രീലേഖ 
Kerala

'യുവതി ഇത്രനാള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല'; ചോദ്യങ്ങളുമായി ശ്രീലേഖ; വിവാദമായതോടെ തിരുത്ത്

ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...ഇത്ര നാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ് എടുത്തതിന് പിന്നാലെ പരാതിക്കാരിക്കു നേരെ ചോദ്യങ്ങളുമായി ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. ഇത്രനാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

ശ്രീലേഖയുടെ കുറിപ്പ്‌

പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?, അതോ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വമ്പന്‍മാരായ കൂടുതല്‍ പേരേ അറസ്റ്റ് ചെയ്യാതിരിക്കാനോയെന്ന് ശ്രീലേഖ കുറിപ്പില്‍ ചോദിക്കുന്നു. നിലപാട് വിവാദമായതോടെ ഫെയ്‌സ്ബുക്ക് കുറിപ്പ് തിരുത്തി.

'ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതക്കൊപ്പം മാത്രം...ഇത്ര നാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം!. ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി എന്ന ആശങ്ക മാത്രം!. പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?. ഞാനൊരമ്മയാണ്, മുന്‍ പോലീസുദ്യോഗസ്ഥയാണ്.... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലത്തമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!' - തിരുത്തിയ കുറിപ്പില്‍ പറയുന്നു.

ശ്രീലേഖയുടെ കുറിപ്പ്‌

Former DGP R Sreelekha extended support to MLA Rahul Mamkootathil after a case was registered against him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നു സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; രാഹുലിനെതിരെ എഫ്‌ഐആര്‍, ലുക്കൗട്ട് നോട്ടീസ്

'ബോളിവുഡ് നടൻമാരെ വിളിക്കുന്നത് വില്ലനാകാൻ മാത്രം, അതെനിക്ക് ഇഷ്ടമല്ല'; തെന്നിന്ത്യൻ സിനിമ ചെയ്യാത്തതിനെക്കുറിച്ച് സുനിൽ ഷെട്ടി

ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി

പരാതിക്കാരി സിപിഎമ്മിന് കിട്ടിയ ഇര, തെരഞ്ഞെടുപ്പ് സമയത്തെ കെണി; യുവതി മുഖ്യമന്ത്രിയെ കണ്ടതില്‍ ദുരൂഹത: അടുര്‍ പ്രകാശ്

ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

SCROLL FOR NEXT