Raila Odinga എക്സ്
Kerala

കെനിയന്‍ മുന്‍ പ്രധാനമന്ത്രി കൂത്താട്ടുകുളത്ത് അന്തരിച്ചു, റെയില ഒടിങ്കയുടെ അന്ത്യം പ്രഭാത നടത്തത്തിനിടെ

ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെനിയ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. 80 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് വെച്ചായിരുന്നു അന്ത്യം. പ്രഭാതസവാരിക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഒടിങ്ക.

ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്ക്കായി കൂത്താട്ടുകുളത്തെത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായ ഒടിങ്കയെ ഉടന്‍ കൂത്താട്ടുകുളത്തെ ദേവമാത ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മകളും കുടുംബാംഗങ്ങളും ഒടിങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒടിങ്കയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടേയും എംബസികളാണ് തീരുമാനമെടുക്കേണ്ടത്. ഒടിങ്ക കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കെത്തുന്നത് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കെനിയന്‍ രാഷ്ട്രീയ നേതാവായ റെയില ഒടിങ്ക 2008 മുതല്‍ 2013 ലാണ് പ്രധാനമന്ത്രിയായത്. 1992 മുതല്‍ 2013 വരെ ലംഗാട്ട മണ്ഡലത്തില്‍ നിന്നും പാര്‍ലമെന്റ് അംഗമായിരുന്നു. 2013 മുതല്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ചു തവണ കെനിയന്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Former Kenyan Prime Minister Raila Odinga passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും, പിന്നീട്...'; എഫ്ഐആറില്‍ പറയുന്നത്

ഉപ്പ് ഇല്ലാത്ത വീടുണ്ടോ? തുണിയിൽ പറ്റിപ്പിടിച്ച കറ മിനിറ്റുകൾക്കുള്ളിൽ നീക്കാം

നേവി സ്കൂളിൽ സ്റ്റൈപ്പന്റോടെ അപ്രന്റീസ് ആകാൻ അവസരം; 320 ഒഴിവുകൾ

അടുക്കള എളുപ്പം വൃത്തിയാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

'കിടിലന്‍ ഇന്‍ട്രോ, പീക്ക് മമ്മൂട്ടി; തീയിട്ട് ഇന്റര്‍വല്‍ ബ്ലോക്ക്'; ഗംഭീര ഫസ്റ്റ് ഹാഫ് റിപ്പോര്‍ട്ടുകളുമായി കളങ്കാവല്‍

SCROLL FOR NEXT