KT Jaleel Old speech Screen grab
Kerala

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍

'മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണണെന്ന് പരിശോധിക്കണം'

Author : Sujith

കൊച്ചി: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിന്റെ മലപ്പുറത്തിനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടിയുമായി മുന്‍മന്ത്രി കെടി ജലീല്‍. 'മലപ്പുറം മതേതരവാദികളുടെ പറുദീസയാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേര്‍ന്നതാണ്. 2006ല്‍ ചെങ്കൊടി പാറിയ മണ്ണാണ്'- ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടു പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണണെന്ന് പരിശോധിക്കണം. അതിനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോഗം ചേരുന്നത്'- എന്നായിരുന്നു നന്ദകുമാറിന്റെ പരാമര്‍ശം.

മലപ്പുറം ജില്ല വിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തില്‍ സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കെകെ ശൈലജ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കവേയാണ് നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം.

Former Minister KT Jaleel Responds to P Nandakumar's Communal Remarks Against Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

ഇരട്ട ഗോളുമായി സാമുവല്‍ ലിനോ; ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്‌സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില്‍ ദുബൈയില്‍ മുന്നറിയിപ്പ്