വികെ ഇബ്രാഹിം കുഞ്ഞ് 
Kerala

മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

73 വയസായിരുന്നു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎല്‍എയുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ അര്‍ബുദത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായി.

2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി.

2001ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചു. 2006ല്‍ മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശ്ശേരിയില്‍ നിന്നും വിജയിച്ചു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു

Kerala News: Former Minister and Muslim League (IUML) leader VK Ibrahim Kunju passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

നാദാപുരത്ത് വൻ കവർച്ച; 92 ഐഫോണുകൾ ഉൾപ്പെടെ 80 ലക്ഷം രൂപയുടെ മൊബൈലുകൾ കവർന്നു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya KR 766 lottery result

'ആരില്‍ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്, അതൊരു മണ്ടന്‍ ആലോചന'; ഗിരീഷ്-നസ്‌ലെന്‍ വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയായി വിനീതിന്റെ വാക്കുകള്‍

161 കിലോമീറ്റര്‍ വരെ റേഞ്ച്, 99,999 രൂപ മുതല്‍ വില; ഏഥര്‍ കൊണാര്‍ക്ക് ഇ- സ്‌കൂട്ടര്‍ വിപണിയില്‍