അഖിൽ, ആക്രമിക്കുന്നതിന്റെ വീഡിയോയിൽ നിന്ന്/ ടിവിദൃശ്യം 
Kerala

കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോള്‍ തര്‍ക്കം; അഖിലിന്റെ കൊലപാതകത്തില്‍ നാലു പ്രതികൾ അറസ്റ്റില്‍

കുത്തേറ്റ് ​ഗുരുതരാവസ്ഥയിലുള്ള ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : കുമ്മാട്ടി ആഘോഷത്തിനിടെ, മൂര്‍ക്കനിക്കരയില്‍ മുളയം സ്വദേശി അഖില്‍ എന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. 

കേസിലെ മുഖ്യപ്രതികളായ ഇരട്ട സഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പൊലീസ് സൂചിപ്പിച്ചു. അഖില്‍ കുത്തേറ്റു വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഖിലിന്റെ കഴുത്തിനാണ് കുത്തേറ്റത്. മുളയം സ്വദേശി ജിതിന്‍ എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി