സൈക്കിൾ പമ്പിൽ കഞ്ചാവ് കടത്താൻ ശ്രമം, നാലുപേർ പിടിയിൽ പ്രതീകാത്മക ചിത്രം
Kerala

200 സൈക്കിള്‍ പമ്പുകളില്‍ കുത്തിനിറച്ചത് 24 കിലോ കഞ്ചാവ്; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സൈക്കിള്‍ പമ്പുകളില്‍ കഞ്ചാവ് കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ നാലുപേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരെയാണ് അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്.

200 സൈക്കിള്‍ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കോയമ്പത്തൂരില്‍ തീവണ്ടി ഇറങ്ങിയ ശേഷം ഇവര്‍ ബസില്‍ അങ്കമാലിയിലെത്തി.

തുടര്‍ന്ന് ഓട്ടോയില്‍ പോകുമ്പോഴാണ് ഇവരെ പിടികൂടുന്നത്. സൈക്കിള്‍ പമ്പ് വില്‍പ്പനക്കാരെന്ന രീതിയിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT