കല്‍പ്പാത്തി 
Kerala

പെണ്‍സുഹൃത്തിനെ ശല്യം ചെയ്തതിന് ആക്രമണം; കല്‍പ്പാത്തിയില്‍ നാല് പേര്‍ക്ക് കുത്തേറ്റു

പെണ്‍ സുഹൃത്തിനെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആണ്‍സുഹൃത്തും കൂട്ടുകാരുമാണ് നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. കല്‍പ്പാത്തി കുണ്ടംമ്പലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. പെണ്‍ സുഹൃത്തിനെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ആണ്‍സുഹൃത്തും കൂട്ടുകാരുമാണ് നാലു പേരെ കുത്തി പരിക്കേല്‍പ്പിച്ചത്.

ഇന്ന് വൈകിട്ട് 5.30ഓടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിന്റെ മുന്‍പില്‍ വെച്ചായിരുന്നു ആക്രമണം. സംഭത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന് മുന്‍പില്‍ പൂക്കച്ചവടം ചെയ്തിരുന്ന ഷാജഹാന്‍ പെണ്‍കുട്ടികളെ നോക്കി കമന്റ് അടിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പൂ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഷാജഹാനെ കുത്തുകയായിരുന്നു. ഷാജഹാന്റെ വയറിനാണ് കുത്തേറ്റത്.

ആക്രമണം കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ഷാജഹാന്റെ സുഹൃത്തുക്കളായ വിഷ്ണു, ഷമീര്‍, അസീസ് എന്നിവര്‍ ആക്രമണം തടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഇവര്‍ക്കും കുത്തേറ്റത്. വിഷ്ണുവിന്റെ പരുക്ക് ഗുരുതരമാണ്. വിഷ്ണുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാല് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

 Four people stabbed in Palakkad four in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും