ശബരിമല; ശബരിമല സന്നിധാനത്ത് കുടുംബസമേതം കടുവ ഇറങ്ങി. മേയാൻ വിട്ട പശുവിനെ അടിച്ചു വീഴ്ത്തിയ കടുവകളെ കല്ലെറിഞ്ഞ് ഓടിച്ചു. ഇന്നലെ ഉച്ചയോടെ പാണ്ടിത്താവളം വാട്ടർ ടാങ്കിന് സമീപത്തായിരുന്നു സംഭവം. 2 വലിയ കടുവകളും 2 കുട്ടികളുമാണ് സന്നിധാനത്ത് ഇറങ്ങിയത്.
സന്നിധാനത്തെ ഗോശാലയിലെ പശുക്കളെ എല്ലാ ദിവസവും പാണ്ടിത്താവളം ഭാഗത്ത് അഴിച്ചു വിടാറുണ്ട്. ഇവയെ മേയാൻ വിട്ട ശേഷം പശുവിനെ പരിപാലിക്കുന്ന ആനന്ദ്, വാട്ടർ ടാങ്കിന് മുകളിൽ കയറി ഇരുന്നു. പശുവിന്റെ ബഹളം കേട്ട് നോക്കുമ്പോൾ കടുവ അടിച്ചു വീഴ്ത്തുന്നതാണ് കണ്ടത്. ആനന്ദ് കല്ലെറിഞ്ഞ് ഇവയെ ഓടിച്ചു. പശുവിന്റെ കഴുത്തിനു പരുക്കു പറ്റി. നീരു വന്ന് വീർത്തു. തീറ്റ എടുക്കുന്നില്ല. മുൻപ് ഇവിടെ തീറ്റയ്ക്കായി വിട്ട പശുവിനെ കടുവ കൊന്നു തിന്ന സംഭവം ഉണ്ടായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates