നാലുവര്‍ഷ ബിരുദം 
Kerala

നാലുവര്‍ഷ ബിരുദം: ക്ലാസ് മുറികളില്ല, കോളജുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

ഈ അപര്യാപ്തത പരിഹരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: നാലുവര്‍ഷത്തെ ബിരുദത്തില്‍ കോഴ്‌സുകള്‍ കൂടിയതോടെ ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാന്‍ കോളജുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. മൈനര്‍ കോഴ്‌സുകളുടെ എണ്ണം കൂടിയതിനാലും നാല് വര്‍ഷ ബിരുദം നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിനാലും അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ ക്ലാസ് മുറികള്‍ വേണ്ടിവരും.

ഈ അപര്യാപ്തത പരിഹരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ദിവസവും അഞ്ച് മണിക്കൂറാണ് നിലവില്‍ കോളജിന്റെ പഠന സമയം. ഈ സമയക്രമം ഉറപ്പാക്കി രാവിലെ എട്ടു മുതല്‍ ഒന്നുവരേയോ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയോ ഷിഫ്റ്റ് ക്രമീകരിക്കാം. ഇത് നിര്‍ബന്ധിത വ്യവസ്ഥയല്ല. ക്ലാസ് മുറികളുടെ ആവശ്യമനുസരിച്ച് കോളജുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. സമയവും കോളജുകളുടെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാം.

പഠന സൗകരവ്യം ഒരുക്കാന്‍ സര്‍ക്കാര്‍ കോളജുകളില്‍ 500 ക്ലാസ് മുറികള്‍ അധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. എയ്ഡഡ് കോളജുകളിലാണെങ്കില്‍ 2000 ലേറെ മുറികളും ആവശ്യമായി വരും. കാര്യവട്ടം ഗവര്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രൊഫസര്‍ എസ് ഗ്ലാഡ്‌സണ്‍ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. ആബിദ ഫാറൂഖി കണ്‍വീനറുമായാണ് വിദഗ്ധ സമിതി.

Four-year degree: Recommendation to introduce shifts in colleges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

അക്‌വാന്‍ ആഞ്ഞടിക്കുമോ?; ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

അയ്യപ്പഭക്തര്‍ക്കായി അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ എയ്ഡ് പോസ്റ്റ്

ഫുട്‌ബോളിലും ഇന്ത്യ- പാക് പോര്; സാഫ് കപ്പില്‍ പത്താം കിരീടം ലക്ഷ്യം, ഇന്ത്യ ഇന്നിറങ്ങും

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!!