ദിലീപ്, സായ് ശങ്കർ 
Kerala

45 ലക്ഷം രൂപ തട്ടി; സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ തട്ടിപ്പു കേസും 

കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വധ ഗൂഢാലോചനക്കേസിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നേരിടുന്ന കോഴിക്കോട്ടെ സൈബർ വിദഗ്ധൻ സായി ശങ്കറിനെതിരെ തട്ടിപ്പു കേസും. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങി നൽകാമെന്ന് വാ​ഗ്ദാനം നൽകി 45 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി മിൻഹാജ് ആണ് പരാതി നൽകിയത്. 

2019–20 വർഷങ്ങളിലാണ് പണം തട്ടിയെടുത്തത്. ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞാണ് സായ്ശങ്കർ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. മറ്റു മൂന്നുപേരിൽനിന്നും ഇതേപേരിൽ പണം തട്ടിയെടുത്തതായും മിൻഹാജ് ആരോപിച്ചു. നടക്കാവ് പൊലീസ് സായ്ശങ്കറിനെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു.

2020 സെപ്റ്റംബറിൽ മിൻഹാജ് സായി ശങ്കറിനെതിരെ ഇതേ പരാതി നൽകിയിരുന്നെങ്കിലു തെളിവുകളൊന്നും ഹാജരാക്കാതിരുന്നതിനാൽ പൊലീസ് കേസെടുത്തില്ല. ഇപ്പോൾ നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയത്. ഇയാൾക്കെതിരെ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും മിൻഹാജ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം