കെബി ഗണേഷ് കുമാര്‍ ഇന്‍സ്റ്റഗ്രാം
Kerala

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

കാന്‍സര്‍ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി KSRTC ബസിൽ സൗജന്യ യാത്ര ചെയ്യാം. 'ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര പദ്ധതി'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സാവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി  ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് വരെയുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി കെബി ഗണേഷ് കുമാര്‍. യാത്രാക്കാര്‍ഡിന്റെ വിതരണവും മന്ത്രി നിര്‍വഹിച്ചു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ആറ് മാസത്തേക്കാണ് യാത്രക്കാരായ കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് കളര്‍ ചെയ്യാനുള്ള ഒരു ബുക്ക്, ഒരു ബോക്സ് കളര്‍ പെന്‍സില്‍, ഊതി വീര്‍പ്പിച്ചാല്‍ ഐ ലൗ കെഎസ്ആര്‍ടിസി എന്ന് തെളിയുന്ന ബലൂണ്‍, ടിഷ്യു പേപ്പര്‍, അഞ്ച് മിഠായി എന്നിവയാണ് സമ്മാനപ്പൊതിയില്‍ ഉണ്ടാകകുക. എസ്-ക്രോസ് എന്ന കമ്പനിയില്‍ നിന്നുള്ള സ്പോണ്‍സര്‍ഷിപ്പോടെയാണ് ഈ സമ്മാന പദ്ധതി കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചികിത്സാവശ്യങ്ങള്‍ക്കായി സൗജന്യ യാത്രയ്ക്കായി അപേക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍

https://keralartcit.com/ എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെ മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം.

അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, നിലവിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍ കാര്‍ഡിലെ മേല്‍വിലാസവുമായി വ്യത്യാസമുള്ള പക്ഷം), ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയില്‍) എന്നിവ (JPG/PNG/PDF ഫോര്‍മാറ്റില്‍) അപ്ലോഡ് ചെയ്യണം.

സമര്‍പ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധുതയുള്ളതും നിര്‍ദ്ദിഷ്ട ഫയല്‍ ഫോര്‍മാറ്റിലുമായിരിക്കണം.

അപേക്ഷകന്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നു പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാര്‍ഡ് റദ്ദ് ചെയ്യുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കി, ചീഫ് ഓഫീസില്‍ നിന്നും RFID കാര്‍ഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ മുഖേന അപേക്ഷകന്റെ വീടുകളില്‍ എത്തിക്കും. ഞഎകഉ കാര്‍ഡ് അപേക്ഷകന് നല്‍കിയെന്നും, അപേക്ഷകന്റെ കൈപറ്റ് രസീത് വാങ്ങി ചീഫ് ഓഫീസില്‍ എത്തിച്ചുവെന്നും യൂണിറ്റ് അധികാരി ഉറപ്പുവരുത്തണം

Free travel on KSRTC buses anywhere in Kerala for cancer patients for treatment purposes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT