വയനാട് ദുരന്തമേഖലയിലെ തിരച്ചിൽ  ഫയൽ
Kerala

വയനാട് ദുരന്തബാധിതര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതി നീട്ടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.ചികിത്സാ ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനത്തില്‍ 2025 ഫെബ്രുവരി 22 ന് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നടപടിക്രമമാണ് സാധൂകരിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആനുകൂല്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും ബാധകമാക്കാന്‍ നടപടി സ്വീകരിക്കും.

നിലവിലെ ചികിത്സാ ചെലവുകളും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആവശ്യങ്ങളും ഉള്‍പ്പെടുത്തി സൗജന്യ ചികിത്സാ സഹായമായി 6 കോടി രൂപ വയനാട് ദുരന്തബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാനും തീരുമാനമായി. ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി കണ്ടെത്തിയ ഭൂമിക്ക് അവകാശ രേഖ(ആര്‍ഒആര്‍) നല്‍കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. 5 ഹെക്ടര്‍ ഭൂമിക്ക് ആര്‍ഒആര്‍ അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക.

മുണ്ടക്കൈ പുനരധിവാസ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിക്കും. നിലവില്‍ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് 10 സെന്റ് വീതം ഭൂമിയും വീടും അനുവദിക്കും. പുത്തുമലയില്‍ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാര്‍ത്ഥന നടത്താനായി സ്മാരകം നിര്‍മ്മിക്കും. സ്മാരക നിര്‍മ്മാണത്തിനായി നിര്‍മിതി കേന്ദ്രം സമര്‍പ്പിച്ച 99.93 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു.

Free treatment scheme for Wayanad disaster victims extended until December 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

പെയ്‌സിനും ഭൂപതിക്കും ശേഷം ഇന്ത്യന്‍ ടെന്നീസ് ഐക്കണ്‍; രോഹന്‍ ബൊപ്പണ്ണ വിരമിച്ചു

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

SCROLL FOR NEXT