എസ്ആര്‍വി സ്‌കൂള്‍/ ഫോട്ടോ: എക്‌സ്പ്രസ്സ്‌ 
Kerala

എസ്ആര്‍വി സ്‌കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും പഠിക്കാം; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

നിലവില്‍ലോവര്‍ പ്രൈമറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിലെ ആദ്യ ബോയ്‌സ് സ്‌കൂളായ ശ്രീരാമവര്‍മ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിക്കും. 1845ലാണ് സ്‌കൂള്‍ സ്ഥാപിതമാകുന്നത്.  എസ്ആര്‍വി സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

നിലവില്‍ ലോവര്‍ പ്രൈമറി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കാം. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ ആണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. 

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥിനികളെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇപ്പോള്‍ സ്‌കൂളിലുണ്ട്. എസ്ആര്‍വി സ്‌കൂളിനെ സമ്മിശ്ര സ്‌കൂളാക്കി മാറ്റാന്‍ വിദ്യാഭ്യാസ, കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശം കൊച്ചി കോര്‍പറേഷന്‍ അംഗീകരിച്ചതായും വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ നിവേദനത്തില്‍ പറയുന്നു. 

സ്‌കൂളില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌കൂളില്‍ നിന്നും നല്‍കുന്ന കണക്കുകള്‍ പ്രകാരം നിലവില്‍ ഹൈസ്‌കൂളില്‍ 54 കുട്ടികളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 353 കുട്ടികളുമാണ് ഉള്ളത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 119 കുട്ടികളുമാണുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT