തിരുവനന്തപുരം: പൊതുമരാമത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2021ല്‍ പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പിണറായി വിജയന് അത് ഓര്‍മയില്ലെങ്കിലും താന്‍ അത് ഇവിടെ പറയുകയാണെന്ന് സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. നിങ്ങള്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പൊതുമരാമത്തിനെ ശക്തിപ്പെടുത്തണം. അന്നത്തെ പ്രതിപക്ഷ നേതാവായ ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശന്‍ പൊതുമരാമത്ത് വകുപ്പ് കേരളം മുഴുവന്‍ തികച്ചും ന്യായമായും നീതിയോടെയും പ്രവര്‍ത്തിച്ചെന്ന് പറഞ്ഞിരുന്നതായും ജി സുധാകരന്‍ പറഞ്ഞു.
ഒരിക്കലും പിഡബ്ലുഡി റോഡ് നിര്‍മിച്ചാല്‍ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കരുത്. വെട്ടിപ്പൊളിക്കണമെങ്കില്‍ പൊതുമരാമത്തിന്റ അംഗീകാരത്തോട് കൂടി പൊളിക്കുന്ന വകുപ്പിനെ കൊണ്ട് അതുപോലെ ചെയ്യിക്കണമെന്നാണ് ചട്ടം. ഖജനാവ് നശിപ്പിക്കുന്ന ഒരുപരിപാടിയും അനുവദിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും സുധാകരന്‍ പറഞ്ഞു. മുസ്ലീം ലീഗ് എന്ന് കേള്‍ക്കുമ്പോള്‍ ആരും വിറകൊണ്ടിട്ടുട്ടൊന്നും കാര്യമില്ല. ഇവിടെനിന്ന് പാകിസ്ഥാനിലേക്ക് ജിന്ന പോയതല്ല. ഓടിച്ചതാണ്. ഇന്ത്യയിലെ ഭരണാധികാരി വര്‍ഗമായ വരാന്‍ പോകുന്ന പുതിയ ബൂര്‍ഷ്വാസിയുടെ കീഴില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെന്ന് തോന്നിയതുകൊണ്ടാണ് ജിന്ന പാകിസ്ഥാന് വേണ്ടി വാദിച്ചത്. അതുവരെ ഒറ്റ ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. അത് ചരിത്രം വായിച്ചാല്‍ മനസിലാകും. ഇന്ത്യയില്‍ 22 കോടി മുസ്ലീങ്ങള്‍ പാകിസ്ഥാനില്‍ പോകാതെ നില്‍ക്കുകയാണ്. ആ ദേശാഭിമാനികളായിട്ടുള്ള മുസ്ലീം ജനവിഭാഗത്തിന്റെ പേരില്‍ നമ്മള്‍ ഒരു കാരണവാശാലും അനാവശ്യം പറയാന്‍ പാടില്ല. അവര്‍ എവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടാക്കിയിട്ടില്ല.1967ല്‍ കോണ്‍ഗ്രസ് ഒന്‍പത് സീറ്റില്‍ ഒതുങ്ങിയത് ഇഎംഎസ് ബുദ്ധിപൂര്‍വം മുസ്ലീങ്ങളെ കൂടെ ചേര്‍ത്തതുകൊണ്ടാണ്. മലബാറില്‍ ഒരു സീറ്റുപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. അത് മുസ്ലീം ലീഗിന്റ പവറാണെന്നും ജി സുധാകരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates