ജി സുധാകരൻ/ ഫെയ്സ്ബുക്ക് 
Kerala

ജി സുധാകരന്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവ്

പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീതയെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കി. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ കമ്മിറ്റി പാര്‍ട്ടി സെന്റര്‍ ബ്രാഞ്ച് അംഗം എന്ന നിലയിലാണ് സുധാകരനെ ക്ഷണിതാവാക്കിയത്. 

സ്‌കൂള്‍ ഫണ്ട് അഴിമതി ആരോപണത്തെത്തുടര്‍ന്ന് തരംതാഴ്ത്തപ്പെട്ട കെ രാഘവനെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. 12 പേരടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയാണ് ഏകകണ്ഠമായി തെരഞ്ഞെടുത്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. 

പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ വിഭാഗീതയെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി. അഞ്ചോളം ഏരിയാകമ്മിറ്റികളില്‍ അടക്കം നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. സംസ്ഥാന സമിതി നിയോഗിക്കുന്ന കമ്മീഷനാണ് അന്വേഷിക്കുക.
സംസ്ഥാന സമിതിയാണ് നടപടി തീരുമാനിക്കുകയെന്ന് നാസര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT