ജി സുധാകരന്‍ ഇനി ബ്രാഞ്ചില്‍; തീരുമാനിച്ച് സംസ്ഥാന കമ്മിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 08:29 PM  |  

Last Updated: 22nd April 2022 08:29 PM  |   A+A-   |  

sudhakaran

ജി സുധാകരൻ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: മുന്‍ മന്ത്രി ജി സുധാകരന്‍ ഇനി ആലപ്പുഴ ജില്ലാ ഡിസി ബ്രാഞ്ചില്‍. പ്രായപരിധി കര്‍ശനമാക്കി മേല്‍ക്കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് മാറാന്‍ ജി സുധാകരന്‍ താത്പര്യം അറിയിച്ചിരുന്നു. 

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്. തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരന്‍ സംസ്ഥാന ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

പ്രായപരിധി കര്‍ശനമാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജി സുധാകരന്‍ ഒഴിവായത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നടക്കം ജി സുധാകരന്‍ വിട്ടുനിന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. ജി സുധാകരന് പഠന കേന്ദ്രത്തിന്റെ ചുമതല നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.

ഈ വാർത്ത വായിക്കാം

ലീഗിനെ ക്ഷണിച്ചത് അനവസരത്തില്‍; ഇപിക്ക് വിമര്‍ശനം; പിന്നാലെ തിരുത്ത്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ