G Sudhakaran Says Ministers Challenging CM Should Be Removed Photo | Express
Kerala

'മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം, വെല്ലുവിളിക്കുന്ന മന്ത്രിമാരെ മാറ്റണം'; വിമര്‍ശനവുമായി ജി സുധാകരന്‍

ചില എംപിമാര്‍ മന്ത്രിയാകാന്‍ നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ആലപ്പുഴ: യുഡിഎഫിനുള്ളിലെ തര്‍ക്കങ്ങളില്‍ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ രംഗത്ത്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിയുണ്ടെങ്കില്‍ അപ്പോള്‍തന്നെ നീക്കണമെന്നും ഓരോ കാര്യങ്ങള്‍ നേടിയെടുക്കാന്‍ അനാവശ്യമായി തര്‍ക്കിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ചില എംപിമാര്‍ മന്ത്രിയാകാന്‍ നടക്കുകയാണെന്നും നിയമസഭയേക്കാള്‍ വലുതാണ് പാര്‍ലമെന്റെന്ന കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മൂന്ന് എംഎല്‍എമാര്‍ മാത്രമുള്ള പാര്‍ട്ടി പറയുന്നു അടുത്ത തവണ ഞങ്ങള്‍ വരുമെന്ന്. എന്നാലും തമ്മിലടി നിര്‍ത്തില്ല. എന്തിനാണ് തല്ലുന്നത്? അനാവശ്യമാണ്, ഞാനാണ് വലുതെന്ന് കാണിക്കാനുള്ള ശ്രമം. അതൊന്നും ശരിയല്ല. നല്ലൊരു ഭരണം ഇവിടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ജനം പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. അത് ഇപ്പോഴും ഇല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. മുഖ്യമന്ത്രിയെ ഭരിക്കാന്‍ അനുവദിക്കണം.

മന്ത്രിമാരില്‍ കൊള്ളാത്തവരുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മാറ്റിയേക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റ മന്ത്രിയും കസേരയില്‍ ഇരിക്കാന്‍ പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന മന്ത്രിസഭയോ കേന്ദ്ര മന്ത്രിസഭയോ ആയിക്കൊള്ളട്ടെ, മന്ത്രിമാരുടെ ലിസ്റ്റ് മുഖ്യമന്ത്രി ഗവര്‍ണയോ പ്രധാനമന്ത്രി പ്രസിഡന്റിനെയോ ഏല്‍പ്പിക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ആ ലിസ്റ്റ് കൊടുക്കാതെ ആരും മന്ത്രിയാകില്ല. മുഖ്യമന്ത്രിയുടെ വിശ്വാസമാര്‍ജിച്ചവരാണ് മന്ത്രിയാകുന്നത്.

പാര്‍ട്ടി തീരുമാനിച്ചാലും മുഖ്യമന്തിയുടെ വിശ്വാസത്തിനാണ് ഭരണഘടന പ്രാധാന്യം നല്‍കുന്നത്. ആ മുഖ്യമന്ത്രിക്കെതിരെ വരുന്നത് എത്ര ഉന്നതനായ മന്ത്രി ആയാലും, അയാളെ മാറ്റി പുതിയ ആളെ വയ്ക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ഓരോരുത്തര്‍ സ്വന്തം അഭിപ്രായ പ്രകാരം ഓരോന്ന് പറയുകയാണ്. പാര്‍ലമെന്റില്‍ ഇരിക്കുന്ന എംപി സംസ്ഥാന മന്ത്രിയാകണം എന്നൊക്കെ പറയുന്നത് എന്ത് അസംബന്ധമാണ്. സംസ്ഥാന അസംബ്ലിയേക്കാള്‍ വലുതാണ് പാര്‍ലമെന്റ് എന്ന തിരിച്ചറിവ് വേണം' -സുധാകരന്‍ പറഞ്ഞു.

G Sudhakaran Slams Ministerial Infighting, Says CM Must Have Freedom to Govern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!