ടെലിവിഷൻ ദൃശ്യം 
Kerala

വെള്ളിയാഴ്ച ആക്രമണം, ഇന്നലെ വീണ്ടും; കോഴിക്കോട് ​ഗാന്ധി പ്രതിമയുടെ തല തകർത്തു

ഇവിടെ സ്ഥാപിച്ച മദർ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കക്കോടി മോരിക്കരയിൽ ​ഗാന്ധി സ്ക്വയറിന് നേരെ വീണ്ടും ആക്രമണം. വെള്ളിയാഴ്ച രാത്രി ഇവിടെ സ്ഥാപിച്ചിരുന്ന നേതാക്കളുടെ ഫോട്ടോ തകർത്തിരുന്നു. പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ​

ഗാന്ധി പ്രതിമയുടെ തല തകർത്ത നിലയിലാണ്. ഇവിടെ സ്ഥാപിച്ച മദർ തെരേസ അടക്കമുള്ളവരുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചിട്ടുണ്ട്. ചേവായൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ആദ്യം ആക്രമണമുണ്ടായതിന് പിന്നാലെ പ്രദേശത്തെ ഒരു വ്യക്തിക്കെതിരെ ​ഗാന്ധി സ്ക്വയർ സംരക്ഷിക്കുന്നവർ ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും ആക്രമണമുണ്ടായത്. 

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളല്ലെന്നാണ് പൊലീസ് നി​ഗമനം. വ്യക്തി വൈരാ​ഗ്യമായിരിക്കാം കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT