Ganesh Kumar facebook
Kerala

'എവിടെ പോകാന്‍, പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ല'

വന്‍ ഭൂരിപക്ഷത്തോടെ പത്തനാപുരത്ത് ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തുതന്നെ മത്സരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. പത്തനാപുരത്തല്ലാതെ എവിടെപ്പോകാനാണെന്നാണ് മന്ത്രി ചോദിച്ചത്. വന്‍ ഭൂരിപക്ഷത്തോടെ പത്തനാപുരത്ത് ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പത്തനാപുരത്തുകാരെ തനിക്ക് നല്ല വിശ്വാസമാണ്. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെയോ എനിക്ക് പത്തനാപുരത്തുകാരില്ലാതെയോ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടുത്ത ഒരുവര്‍ഷത്തേക്ക് മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. അതിനുവേണ്ടതെല്ലാം ചെയ്തുവെച്ചിട്ടുണ്ട്. തിരുവനന്തപുരം കിഴക്കേക്കൊട്ടയില്‍ കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തില്‍ ക്ലിനിക്ക് തുടങ്ങുമെന്നും ഡയാലിസിസ് സൗകര്യമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നടന്‍ മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്വില്‍ അംബാസഡറാകും. പ്രതിഫലം പറ്റാതെയാണ് മോഹന്‍ലാല്‍ ഈ ചുമതല ഏറ്റെടുക്കുന്നത്. നടനെവെച്ച് പരസ്യമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം റെക്കോഡ് തുകയായ 13.02 കോടി പിന്നിട്ടെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിത്ര നേട്ടമുണ്ടായത്. ടിക്കറ്റ് വരുമാനത്തില്‍നിന്ന് മാത്രം 12.18 കോടി കളക്ഷന്‍ ലഭിച്ചു. കടയുടെ വാടക അടക്കമുള്ള മറ്റ് വരുമാനങ്ങള്‍ കൂടി ചേര്‍ത്താല്‍ 13.02 കോടി വരുമാനമാണ് ലഭിച്ചത്. അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്ആര്‍ടിസിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ganesh Kumar to Contest from Pathanapuram: Assembly Election Campaigns Begin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

പാചകം ചെയ്യുന്നതിന് മുൻപ് മുട്ട കഴിക്കേണ്ടതുണ്ടോ?

സിനിമയെ വെല്ലും സസ്‌പെന്‍സ് ത്രില്ലര്‍; 'ജന നായകന്റെ' റിലീസിന് സ്റ്റേ; പൊങ്കലിന് വരില്ല!

മന്ത്രിയെ ചോദ്യം ചെയ്തത് എന്തായി?; തന്ത്രിയുടെ അറസ്റ്റില്‍ കോണ്‍ഗ്രസ്

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

SCROLL FOR NEXT