പിടിയിലായ അബൂബക്കര്‍ 
Kerala

കൊച്ചിയില്‍ കഞ്ചാവ് പിടികൂടി; ഇതര സംസ്ഥാനക്കാരന്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍ ഭാഗത്ത് അതിഥി തൊഴിലാളികള്‍ക്ക് ഇയാള്‍ വന്‍തോതില്‍  ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഐ ബി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്

Author : സമകാലിക മലയാളം ഡെസ്ക്

എറണാകുളം: കൊച്ചിയില്‍ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മൂര്‍ഷിതബാദ് സ്വദേശി അബൂബക്കര്‍ ആണ് അറസ്റ്റില്‍ ആയത്. ഇയാളില്‍ നിന്ന് 1.434 കിലോഗ്രാം കഞ്ചാവ് പിടികൂടി. 

പെരുമ്പാവൂര്‍ ഭാഗത്ത് അതിഥി തൊഴിലാളികള്‍ക്ക് ഇയാള്‍ വന്‍തോതില്‍  ലഹരി വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് ഐ ബി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഒ എന്‍ അജയകുമാര്‍, എം ടി ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ജിനേഷ് കുമാര്‍, ജയദേവന്‍, ശ്രീകുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മേഘ എന്നിവരാണ് പരിശോധന നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT