രപ്തി സാഗറില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് 
Kerala

എസി കോച്ചില്‍ കഞ്ചാവ് കടത്ത്; രപ്തി സാഗറില്‍ നിന്നും പിടിച്ചെടുത്തത് 5 കിലോ

വടക്കാഞ്ചേരി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ഗൊരഖ്പൂരില്‍നിന്നും കൊച്ചുവേളിയിലേക്കുള്ള രപ്തി സാഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍നിന്ന് അഞ്ച് കിലോ 200ഗ്രാം കഞ്ചാവ് പിടികൂടി. വടക്കാഞ്ചേരി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസും റെയില്‍വേ ക്രൈം ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

ട്രെയിനിലെ എ സി കോച്ചിലെ ശുചിമുറിക്ക് സമീപത്തുനിന്നു ഷോള്‍ഡര്‍ ബാഗില്‍ അഞ്ച് പാക്കറ്റുകളിലായി സൂക്ഷിച്ച 5.200 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികള്‍ക്കായി പരിശോധന നടത്തിയെങ്കിലും ട്രെയിനില്‍ കണ്ടെത്താനായില്ല.

ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് വരുന്ന മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം തടയുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ പരിശോധന വരും ദിവസങ്ങളിലും തുടരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി