പ്രതീകാത്മക ചിത്രം 
Kerala

സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന് പെൺകുട്ടി; കാണാതായതോടെ പരിഭ്രാന്തരായി നാട്ടുകാർ, പുഴയിൽ തെരച്ചിൽ 

ബുധനാഴ്ച വൈകീട്ടായിട്ടും കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ ഇവർ പൊലീസിൽ വിവരം അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കുറ്റ്യാടി: ചങ്ങരോത്ത് പുഴയ്ക്ക് സമീപത്തുള്ള വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി പുഴയ്ക്ക് സമീപത്തുള്ള വീട്ടിൽ നിന്നാണ് ബുധനാഴ്ച രാവിലെ പെൺകുട്ടിയെ കാണാതായത്. 

സമൂഹമാധ്യമങ്ങളിലൂടെ കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചും അന്വേഷണം നടന്നു. എന്നാൽ ബുധനാഴ്ച വൈകീട്ടായിട്ടും കുട്ടിയെ കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. 

തുടർന്ന് പുഴയിൽ മുങ്ങിപ്പോയിട്ടുണ്ടാവാം എന്ന നി​ഗമനത്തെ തുടർന്ന് തിരച്ചിലിനായി നാദാപുരത്ത് നിന്ന് ഫയർഫോഴ്ച് എത്തി. പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നടത്താൻ ജനകിയ ദുരന്ത നിവാരണ സേനയുടെ രക്ഷാബോട്ടും ഏർപ്പാടാക്കിയിരുന്നു. എന്നാൽ 
തെരച്ചിൽ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് സമീപത്തെ വീട്ടിലെ മുറിയിൽ കയറി ഒളിച്ചിരിക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT