പ്രതീകാത്മക ചിത്രം 
Kerala

വീട്ടുകാരറിയാതെ കാമുകനൊപ്പം കടന്നു, 18‌കാരി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നാല് പേർ ആശുപത്രിയിൽ 

ഓൺലൈനിലൂടെ പരിചയപ്പെട്ടാണ് ഇരുവരും അടുപ്പത്തിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകനൊപ്പം കടന്ന യുവതി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ 18 വയസുകാരിയും വിഴിഞ്ഞം സ്വദേശി ഷമീറും(24) സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. 

ഓൺലൈനിലൂടെ പരിചയപ്പെട്ടാണ് ഷമീറും പെൺകുട്ടിയും അടുപ്പത്തിലായത്. പ്രണയത്തെക്കുറിച്ച് അറിഞ്ഞ രക്ഷിതാക്കൾ പെൺകുട്ടിക്ക് 18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാൽ രണ്ടുവർഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്നാണ് അറിയിച്ചത്. ഇതേതുടർന്നാണ് പെൺകുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും വിളിച്ചിറക്കിയത്. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പൊലീസ് ബന്ധപ്പെട്ടപ്പോളാണ് മകൾ വീട്ടിൽ ഇല്ലെന്ന് വീട്ടുകാർ അറിഞ്ഞത്.

വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT