പോക്‌സോ കേസ് പ്രതി വിനോദ്‌ 
Kerala

ഗുരുവായൂരില്‍ അന്നദാന ക്യൂവില്‍ നിന്ന് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് 12 വര്‍ഷം തടവ് 

വരിയിൽ നിന്നിരുന്ന പ്രതി തന്റെ മുന്നിൽ നിന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


തൃശ്ശൂർ: ഗുരുവായൂരിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ ക്യൂ നിന്ന പെൺകുട്ടിയെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ. ഇതുപതിനായിരം രൂപ പിഴയും അടയ്ക്കണം.

ഫസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് ശ്രീമതി ടി ആർ റീന ദാസാണ് പെരുമ്പിലാവ് ദേശത്തെ മുള്ളുവളപ്പിൽ വീട്ടിൽ വിനോദിന് (37) തടവുശിക്ഷ വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. 

ഗുരുവായൂർ അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം കഴിക്കാൻ വരിയിൽ നിന്നിരുന്ന പ്രതി തന്റെ മുന്നിൽ നിന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി വിവരങ്ങൾ കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതോടെ ഗുരുവായൂർ ടെംപിൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.കേസിൽ 21സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 24 രേഖകൾ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്