തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം പ്രതീകാത്മക ചിത്രം
Kerala

ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: പതിമൂന്നുകാരിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാറിന് സമീപമുള്ള ഗോത്രവര്‍ഗ കോളനിയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.

തിങ്കളാഴ്ച വൈകീട്ടു വീടിന്റെ പിന്നിലൂടെ എത്തിയ യുവാവ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട മുത്തശ്ശി പുറത്തിറങ്ങി ബഹളം വയ്ക്കുന്നതിനിടെ ഇയാള്‍ കുട്ടിയെ വലിച്ചിഴച്ച് താഴ്ഭാഗത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പ്രതി വനമേഖലയിലേക്കു കടന്നുകളഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് മുപ്പത്തഞ്ചുകാരനാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയതാണ്. പിതാവ് ഉപേക്ഷിച്ചുപോയി. മുത്തശ്ശിക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

'സീറോ ടിക്കറ്റ്' കളയല്ലേ! നിങ്ങളെ കാത്തിരിക്കുന്നുണ്ട് ആ സമ്മാനം

തയ്യൽക്കൂലിക്ക് പണമില്ല; അട്ടപ്പാടിയിൽ സൗജന്യ തുണി കിട്ടിയിട്ടും യൂണിഫോം തുന്നാനാകാതെ ആദിവാസി കുട്ടികൾ ക്ലാസിന് പുറത്ത്

SCROLL FOR NEXT