കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് 
Kerala

'കുട്ടിക്ക് മൊമെന്റോ കൊടുക്കുന്നത് വലിയ സംഭവമാണോ?; പോറ്റി യഥാര്‍ഥ ഭക്തനെന്ന് കരുതി'

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രത്തില്‍ വിശദീകരണവുമായി സിപിഎം നേതാവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. എട്ടു വര്‍ഷം മുന്‍പുള്ള ചിത്രത്തിന് എന്ത് വിശദീകരണമാണ് വേണ്ടത്. എട്ട് വര്‍ഷം മുന്‍പ് പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി യഥാര്‍ഥ ഭക്തന്‍ എന്ന് കരുതിയാണ് വീട്ടില്‍ പോയതെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എട്ട് വര്‍ഷത്തിന് മുന്‍പാണ് പോറ്റിയുടെ വീട്ടില്‍ പോയത്. കുട്ടിക്ക് മൊമെന്റോ കൊടുക്കുന്ന ചടങ്ങ് ആണ്. കുട്ടിയെ കണ്ട് ചോദിക്കുക എവിടെ വച്ചാണ് മൊമെന്റോ കൊടുത്തത് എന്ന്. 40 തവണ പോറ്റിയെ കണ്ടാലും കണ്ടു എന്ന് പറയാന്‍ എനിക്ക് ഒരു മടിയുമില്ല. സ്വര്‍ണക്കൊള്ളയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ ആര്‍ക്കും കടലാസും കൊടുത്തിട്ടില്ല. എനിക്ക് ആരുമായി ഒരു ഇടപാടും ഇല്ല. അതുകൊണ്ട് എനിക്ക് പറയാന്‍ മടിക്കേണ്ട കാര്യമില്ല. മൊമെന്റോ കൊടുക്കുന്നത് വലിയ സംഭവമായിട്ട് പറയുകയാണ്. ഞാന്‍ പതിനായിരം മൊമേന്റോ ഈ നാട്ടിലെ കുട്ടികള്‍ക്ക് കൊടുത്തുകാണും. ജയിച്ചെന്ന് അറിഞ്ഞാല്‍ മൊമെന്റോ കൊടുക്കാറുണ്ട്. മന്ത്രിയായിരുന്ന സമയത്തും മണ്ഡലത്തിന് പുറത്തുനിന്ന് വിളിച്ചാല്‍ പോകാറുണ്ട്'- കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

giving a momento to child a big deal?; I thought Potty was a true devotee': Kadakampally Surendran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറെ മാറ്റി ഗവര്‍ണര്‍

75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

സരിന്‍ സ്ഥാനാര്‍ഥിയായേക്കില്ല, സി രവീന്ദ്രനാഥും എസി മൊയ്തീനും സിപിഎം സാധ്യതാ പട്ടികയില്‍

സെമിയിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജുവിൽ ആരാധകരുടെ പ്രതീക്ഷ; ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം

SCROLL FOR NEXT