ഫയല്‍ ചിത്രം 
Kerala

അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിൽ സ്വർണം; നെടുമ്പാശേരിയിൽ സ്വർണവേട്ട

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണം പിടിച്ചെടുത്തു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്. 

ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ സോക്സിൽ നിന്ന് സ്വർണ ചെയിനുകളും കണ്ടെടുത്തു.

ഓഗസ്റ്റ് 12 നും നെടുമ്പാശേരിയിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 3 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി