പിടികൂടിയ സ്വര്‍ണം/ ടിവി ദൃശ്യം 
Kerala

കീ ചെയിനില്‍ ഒളിപ്പിച്ച് അരക്കിലോ സ്വര്‍ണം; നെടുമ്പാശേരിയില്‍ അഞ്ചംഗ കുടുംബം പിടിയില്‍

കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടം സ്വര്‍ണവേട്ട. കീ ചെയിനില്‍ ഒളിപ്പിച്ച് കടത്തിയ 27 സ്വര്‍ണമോതിരവും നാല് സ്വര്‍ണമാലകളും കസ്റ്റംസ് പിടിച്ചെടുത്തു. 33 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ അഞ്ചംഗസംഘമാണ് കസ്റ്റംസിന്റെ പിടിയിലായത്. 

കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്. സാദിഖിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. താക്കോല്‍ക്കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 27 സ്വര്‍ണമോതിരവും ചെയിനുകളും. ബാഗേജുകള്‍ക്കുള്ളില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താക്കോല്‍ക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് കണ്ടെത്തിയത്. 

അരക്കിലോയിലോളം തൂക്കം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ജനൽ ഫ്രെയിമിൽ പൊടി കെട്ടിക്കിടക്കുന്നു? വൃത്തിയാക്കാൻ ഇതാ 11 എളുപ്പവഴികൾ

യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചേക്കും; പ്രതിദിന ബാധ്യത 12 കോടിയിലധികം

എട്ടാം ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; 12,000 രൂപ നേടാം,കേരളത്തിൽ 3,473 പേർക്ക് അവസരം !

സ്വര്‍ണവിലയില്‍ വര്‍ധന; 1,12,000ന് മുകളില്‍ തന്നെ