പ്രതീകാത്മക ചിത്രം 
Kerala

ഓണത്തിന് വീട്ടിലേക്ക് 'സ്വർണ' മിക്‌സി; പ്രവാസി കസ്റ്റംസ് പിടിയിൽ

മിക്‌സിയുടെ മോട്ടറിൽ ചെമ്പ് പൂശിയ സ്വർണക്കമ്പികൾ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണത്തിന് വീട്ടിലേക്ക് 'സ്വര്‍ണ' മിക്‌സിയുമായി വന്ന പ്രവാസി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് കസ്റ്റംസ് പിടിയിലായത്. ഈ മാസം 20നാണ് കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്ക് ഇന്‍ഡിഗോ വിമാനത്തിൽ ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.

ചെക്ക് ഇന്‍ ബാഗിന്റെ എക്‌സ്‌റേ പരിശോധനയിൽ പുതിയ മിക്‌സി സംശയാസ്പദമായി കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ നാട്ടില്‍ നിന്ന് വാങ്ങാന്‍ സമയമില്ലാത്തതിനാല്‍ കുവൈറ്റില്‍ നിന്നും വീട്ടിലേക്ക് ഓണ സമ്മാനമായി കൊണ്ടു വന്നതാണെന്നും മുഹമ്മദ് പറഞ്ഞു. 

തുടര്‍ന്ന് സീല്‍ പൊട്ടിക്കാത്ത മിക്‌സി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കസ്റ്റംസ് കൗണ്ടറില്‍ ബഹളമുണ്ടാക്കി. പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂര്‍വം ദ്രോഹിക്കുകയാണെന്നും ഇയാൾ ആരോപിച്ചു. 

മുഹമ്മദിനെ അന്ന് പോകാന്‍ അനുവദിച്ചെങ്കിലും മിക്‌സി തിരികെ നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം മിക്‌സി തുറന്ന് നടത്തിയ പരിശോധനയിലാണ് മിക്‌സിയുടെ മോട്ടറില്‍ ചുറ്റിയിരുന്ന ചെമ്പ് പൂശിയ സ്വര്‍ണക്കമ്പികള്‍ ആണെന്ന് കണ്ടെത്തിയിത്. 423 ഗ്രാം സ്വര്‍ണം ഇതില്‍ നിന്നും കണ്ടെത്തി. മുഹമ്മദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT