പ്രതീകാത്മക ചിത്രം 
Kerala

ശൗചാലയത്തില്‍ എത്തി ഏറ്റുവാങ്ങും, ബാഗിലാക്കി ടെര്‍മിനലിന് പുറത്തേയ്ക്ക്; ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ മുമ്പും സ്വര്‍ണം കടത്തി, അറസ്റ്റ് 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. 

ബുധനാഴ്ചയാണ് സംഭവം.  ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ചോദ്യം ചെയ്തപ്പോള്‍ മുമ്പ് ഇവര്‍ ആറുവട്ടം സ്വര്‍ണം കടത്തിയതായി കണ്ടെത്തി. നാലുകോടി രൂപയുടെ സ്വര്‍ണം ഇവര്‍ മുഖേന കടത്തിയിട്ടുണ്ട്.

ബുധനാഴ്ച നടന്നതുപോലെ തന്നെ വിമാനത്താവളത്തിലെ ശൗചാലയത്തില്‍ വെച്ചായിരുന്നു മുന്‍പും സ്വര്‍ണ കൈമാറ്റം. സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരന്‍ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പ് അറൈവല്‍ ഹാളില്‍ ബാഗേജ് ബെല്‍റ്റിനു സമീപത്തുള്ള ശൗചാലയത്തില്‍ എത്തും. അവിടെ വിഷ്ണു, അഭീഷ് എന്നിവരിലാരെങ്കിലുമെത്തി സ്വര്‍ണം ഏറ്റുവാങ്ങും. തുടര്‍ന്ന് കൈവശമുള്ള ബാഗിലാക്കി സ്വര്‍ണം ടെര്‍മിനലിനു പുറത്തെത്തിച്ച് നല്‍കുന്നതാണ് രീതി.

ഈ ഓപ്പറേഷനാണ് ബുധനാഴ്ച ഡിആര്‍ഐ കൈയോടെ പിടികൂടിയത്. ഇക്കുറിയും സ്വര്‍ണം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ഒരാള്‍ എത്തിയിരുന്നു.

കൊടുവള്ളി സ്വദേശിയായ ഇയാളെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. വിഷ്ണു, അഭീഷ് എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ മാത്രമാണ് ഇവരെ ഉപയോഗിക്കുന്ന സംഘം സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത്. ഇതിന് നല്ല പ്രതിഫലം നല്‍കിയിരുന്നതായാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT