ടെലിവിഷൻ ദൃശ്യം 
Kerala

അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; നടത്തത്തിൽ അസ്വഭാവികത; 25 ലക്ഷം രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

518 ​ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ​ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടെ നടത്തത്തിൽ സംശയം തോന്നി ഷൂ അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ബഹ്റൈനിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നു 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചത്. അമ്മ മരിച്ചെന്നും അവരെ സന്ദർശിക്കാനാണ് എത്തിയതെന്നും പറഞ്ഞു യുവതി പരിശോധനയിൽ നിന്നു ഒഴിവായിരുന്നു. 

518 ​ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ​ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടെ നടത്തത്തിൽ സംശയം തോന്നി ഷൂ അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 

ഷൂസിൽ പേസ്റ്റ് രൂപത്തിലാക്കി 275 ​ഗ്രാം ഒളിപ്പിച്ചതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ​ഗ്രാം കൂടി കണ്ടെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

'അയ്യപ്പഭക്തന്മാരോട് ഒരു വാക്ക്, സത്യസന്ധനായിരിക്കും; എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്'

സുപ്രീം കോടതിയെ വരുതിയിലാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; അത് നടക്കില്ലെന്ന് പൂർണ്ണ വിശ്വാസമുണ്ട്: കപിൽ സിബൽ

BMHRC Recruitment 2026: ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിൽ 66 ഒഴിവുകൾ; നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ്, എഞ്ചിനീയർ...

18-കാരി നിത്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി നിഷാന്തിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് റിമാൻഡ് ചെയ്തു