Kerala Police file
Kerala

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി; സംശയം മുന്‍ ഉദ്യോഗസ്ഥനിലേയ്ക്ക്

സ്വര്‍ണാഭരണങ്ങള്‍ സ്റ്റേഷനില്‍ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്.

സ്വര്‍ണാഭരണങ്ങള്‍ സ്റ്റേഷനില്‍ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ന് മുമ്പും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങളാണ് ഇത്തരത്തില്‍ അപ്രത്യക്ഷമായത്.

2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിച്ചത്. ഏതാണ്ട് പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന ആഭരണങ്ങള്‍ പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയില്‍ നിന്ന് നഷ്ടപ്പെട്ടതിനെ ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.

മോഷണത്തിന് പിന്നില്‍ സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയെന്ന സൂചനകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Gold worth 10 lakhs goes missing from Karipur Police Station. Investigations point to a former official

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ് സിനിമയുടെ 'തിരക്കഥെെ മന്നന്‍' ഇനി ഓർമ; ഭാഗ്യരാജ് അന്തരിച്ചു

'എന്റെ പിഴ... എന്റെ പിഴ'...; ​ഗോൾ വഴങ്ങി വില്ലനായി; കളിക്കിടെ സ്വയം മാറി ഉറു​ഗ്വെ ​ഗോളി മുസ്‍ലേര

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

എണ്ണവില കുത്തനെ ഇടിഞ്ഞു, 72 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയുന്നില്ല?

‘ഒരു കാരണവശാലും കൊടുക്കില്ല’; മുഖ്യമന്ത്രി ഇരുന്ന് പറഞ്ഞത് 'ഓഫ് ദി റെക്കോര്‍ഡ്', രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍